കുളത്തുംതറക്കാര്‍ക്കിനി സുഗമമായ സഞ്ചാരം; എടത്തില്‍ റോഡ് പാലം എന്നിവ നാടിന് സമര്‍പ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ എടത്തില്‍ റോഡ്, പാലം എന്നിവ ഉദ്ഘടനം ചെയ്തു. പഞ്ചായത്തിലെ കുളത്തുംതറ വാര്‍ഡില്‍ നിര്‍മ്മിച്ച റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്തിന്റെ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെവവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്.

പഞ്ചായത്തംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. എ.ജി രാജന്‍, റീന കട്ടയാട്ട്, ശശി പോത്തനാമലയില്‍, ആന്റണി പാറത്തറ എന്നിവര്‍ സംസാരിച്ചു.

summary: newly constructed bridge and road was dedicated to the 15 th ward of chakkittappara panchayath