നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; ഊർജ്ജ സംരക്ഷണത്തിനായി സൈക്കിൾ റാലിയുമായി വടകര നഗരസഭ


വടകര: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയിൽ ഊർജ്ജ സംരക്ഷണത്തിനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് വടകരയിൽ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വടകര നഗരസഭയും ഹരിത കേരളം മിഷനും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതൽ വടകര പുതിയസ്റ്റാന്റ് പരിസരാവരെയാണ് റാലി നടത്തിയത്.

കൈരളി അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് കാമ്പയിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. റാലിക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എ.പി.പ്രജിത, രാജിത പതേരി, പി.സജീവ് കുമാർ കൗൺസിലർമാരായ ടി.വി.ഹരിദാസൻ, നളിനാക്ഷൻ.കെ. അസീസ് മാസ്റ്റർ, എൻ.കെ.പ്രഭാകരൻ, സി.വി.പ്രതീശൻ, ഷൈനി.കെ.എം, വി.കെ.അബ്ദുൽ ഹക്കീം, ബി.ബാജേഷ്, കെ.കെ.വനജ, വിജയി.പി, ഷംന നടോൽ, റീഷ്ബരാജ്.പി.പി, ബാലകൃഷ്ണൻ, എൻ.പി.ബാലകൃഷ്ണൻ, കെ.നിഷ, ഹെൽത്ത് സൂപ്പർവൈസർ രമേഷ്, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

പുതിയ സ്റ്റാൻഡിൽ വച്ച് നടന്ന സമാപന ചടങ്ങ് നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി വിശദീകരണം നടത്തി. തുടർന്ന്
പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഭരതൻ കുട്ടോത്തിന്റെ നാടൻപാട്ട് ആലാപനവും നടന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന.പി പരിപാടിക്ക് നന്ദി പറഞ്ഞു.

തുടർന്ന് വാഹന ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും വേണ്ടി ബോധവൽക്കരണം ക്ലാസും നടന്നു. കൗൺസിലർമാർ, ഉദ്യോഗസ്ഥർ ഹരിത കേരളം മിഷൻ ഇന്റേൺ അനഘ,നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഗതാഗത മേഖലയിൽ നിന്നുള്ള കാർബൺ എമിഷൻ കുറച്ചുകൊണ്ട് നെറ്റ്‌ സീറോ കാർബൺ നഗരസഭയായി മാറാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ ആരംഭിച്ചത്. ഗതാഗത ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയ്ക്ക് അഞ്ച് സൈക്കിളുകൾ വടകര നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് നൽകുകയും ചെയ്തിട്ടുണ്ട്. ബോധവൽക്കരണ ക്യാമ്പുകളുടെ തുടർച്ചയായിഓട്ടോ ടാക്സി ഡ്രൈവർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ക്ലാസുകളും നടത്തും.