എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: എൻ.സി.പി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.സി.പി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ്, എന്നീ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (പി.സി പാലം യു.പി സ്കൂൾ അധ്യാപിക), ബാൽരാജ് (മർച്ചൻ്റ് നേവി), വിപിൻ രാജ് (ട്രെയിനർ). മരുമക്കൾ: ശ്രീഹരി (ബിസിനസ്സ്), ശ്രീകല (നടുപ്പൊയിൽ യു.പി സ്കൂൾ അധ്യാപിക), അപർണ്ണ (ഇൻകം ടാക്സ് കോഴിക്കോട്).

സഹോദരങ്ങൾ: അമ്മാളു അമ്മ, ദേവകിയമ്മ പരേതരായ കോമപ്പൻ നായർ, രാഘവൻ നായർ, കുഞ്ഞിരാമൻ നായർ, പാർവ്വതി അമ്മ, മാധവി അമ്മ. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

NCP leader and former Perampra block panchayat vice president Kizhakkayil Balan passes away in Paleri