ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിൽ നിന്ന് വയനാട്ടിലെത്തിച്ചു; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പേരാമ്പ്ര, വടകര സ്വദേശികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
പേരാമ്പ്ര: വൈത്തിരിയിലെ റിസോർട്ടിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പേരാമ്പ്ര, വടകര സ്വദേശികൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാൻ, തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുൽ ജമാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര എന്നിവർ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിൽ നിന്ന് വയനാട്ടിൽ എത്തിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് വയനാട്ടിലെത്തിച്ച യുവതിയെ പിന്നീട് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുയായിരുന്നുവെന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
കൽപ്പറ്റ ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Summary: A girl was Brought to Wayanad from Tamilnadu with job offer; Six people, including natives of Perambra and Vadakara have been arrested in the case of gang-raping a young woman