ദേശീയ സാന്ത്വന പരിചരണ ദിനാചരണം; തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് പരിചരണ കിറ്റ് വിതരണം ചെയ്തു
തിക്കോടി: തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ദേശീയ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി മൈകൊ പാലിയേറ്റീവ് തിക്കോടിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തന പരിധിയിലെ കിടപ്പ് രോഗികള്‍ക്കാവശ്യമായ പരിചരണ കിറ്റ് വിതരണം ചെയ്തു.
പി.ടി.കെ. ബഷീര്‍ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കെ.പി. കരീം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേര്‍സണ്‍ കെ.പി. ഷക്കീല സാന്ത്വന പരിചരണ ദിന സന്ദേശം നല്‍കി.
മണലില്‍ അബ്ദുല്‍ കരീം, പുതുക്കുടി ലത്തീഫ്, സാജിദ് സജ, ഇ.കെ. മുഹമ്മദ്, റിയാസ് എരവത്ത്, റഷീദ സമദ് എന്നിവര്‍ സംസാരിച്ചു. പി. ഹാഷിം സ്വാഗതം പറഞ്ഞു. ഫാത്തിമ ശുഹൈബ് നന്ദി പറഞ്ഞു.