ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്ന നടുവണ്ണൂര്‍ പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു


നടുവണ്ണൂര്‍: പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു.

ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി. മക്കള്‍: റുക്കിയ, സുഹറ, പരേതയായ സൈനബ. മരുമക്കള്‍: കെ.സി മുഹമ്മദ് കോയ, യൂസഫ് ചിറ്റയപ്പുറത്ത്, പരേതരായ ടി.വി മുഹമ്മദ്, സി.പി മുഹമ്മദ്.

മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദിലും കബറടക്കം കിഴക്കോട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനിയിലും നടന്നു.