നാദാപുരം പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥത; എൽ.ഡി.എഫ് ജനപ്രതിനിധികളുടെ ഏകദിന സത്യാഗ്രഹം


നാദാപുരം: നാദാപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.മോഹനൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിലെ എൽ.ഡി.എഫ് അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക,
നാദാപുരം ബസ് സ്റ്റാൻഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിർമ്മാണ പ്രവർത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, ഇയ്യങ്കോട് വായനശാല യാഥാർത്യമാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തിയത്.

എൽ.ഡി.എഫ് നേതാക്കളായ
ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, കെ.വി.നാസർ, കരിമ്പിൽ വസന്ത, നാസർ ചിയ്യൂർ, കെ.പി കുമാരൻ, ടി കണാരൻ, സി.എച്ച് ദിനേശൻ, പഞ്ചായത്ത് അംഗം പി.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി സുഗതൻ സ്വാഗതം പറഞ്ഞു.

Summary: Nadapuram Panchayat Administrative Committee’s mismanagement; LDF people’s representatives hold one-day satyagraha