നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി; വടകര നഗരസഭയുമായി കൈകോർത്ത് നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്
വടകര: വടകര നഗരസഭ ഹരിത കേരളം മിഷൻ സഹകരണത്തോടെ നടപ്പിലാക്കുന്ന നെറ്റ് സീറോ കേരളം ജനങ്ങളിലൂടെ പദ്ധതിയുമായി സഹകരിച്ച് വടകര നടക്കുതാഴെ സർവ്വീസ് സഹകരണ ബാങ്ക്. പദ്ധതിയുടെ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി നടക്കുതാഴ സർവീസ് സഹകരണബാങ്ക് സഹകരിക്കും.
ഇതിന്റെ ആദ്യ പ്രവർത്തനം എന്ന നിലയിൽ ഗതാഗത മേഖലയിൽ നടത്തേണ്ട ക്യാമ്പയിൻ പ്രവർത്തന്നതിനു വേണ്ടി നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് അഞ്ച് സൈക്കിളുകൾ മുനിസിപ്പാലിറ്റിക്ക് കൈമാറി. നഗരസഭ ചെയർമാൻ കെ.പി.ബിന്ദു സൈക്കിളുകൾ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ദിനിൽകുമാർ.പി.കെ അധ്യക്ഷത വഹിച്ചു.
സർവീസ് ബാങ്ക് സെക്രട്ടറി കെ എം മനോജൻ സ്വാഗതം പറഞ്ഞു. ബാങ്ക് അസിസ്റ്റന്റ് ഡയരക്ടർ ഇ വി പ്രവീണിൺ, നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻമാസ്റ്റർ, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത എ.പി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന.പി, ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക്, കൗൺസിലർ ടി.വിഹരിദാസൻ എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർമാർ, ബാങ്ക് ഡയരക്ടർ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഗതാഗത മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ ത്തിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ആരംഭത്തിനാണ് നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് നഗരസഭയ്ക്ക് വേണ്ടി സൈക്കിൾ നൽകി പദ്ധതിയുടെ ഭാഗമാകുന്നത്. ഈ പ്രവർത്തനം നടത്തി നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ സഹകരണ ബാങ്ക് കൂടിയാണ് നടക്കു താഴ സർവീസ് സഹകരണ ബാങ്ക്. നഗരസഭയുടെ പദ്ധതികളുമായി സഹകരിക്കുക എന്നതിനോടൊപ്പം ബാങ്കിന്റെ മുഴുവൻ ബ്രാഞ്ചുകളും ഹരിത സ്ഥാപനം ആക്കുക എന്ന ലക്ഷ്യത്തിലേക്കും കൂടി നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ട്.