വിദ്യാര്‍ഥികള്‍ വായിച്ചുവളരട്ടെ; വി.ഇ.എം.യു.പി സ്‌കൂളില്‍ ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് തുടക്കമായി



മേപ്പയ്യൂര്‍:
വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊണ്ടുവന്ന ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് മഞ്ഞക്കുളത്ത് തുടക്കമായി. മഞ്ഞക്കുളം വി.പി.കൃഷ്ണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും വി.ഇ.എം.യു.പി.സ്‌ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

വി.ഇ.എം.യു.പി സ്‌ക്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.എ.സുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.രതീഷ് അധ്യക്ഷനായി. എ.എം.കുഞ്ഞിരാമന്‍, വി സത്യന്‍, സതി, എന്നിവര്‍ സംസാരിച്ചു