മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
പെരുവണ്ണാമൂഴി: മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കുന്ന് ബാബുവാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു.
മദ്യലഹരിയില്‍ ആണ് ആത്മഹത്യയെന്ന് കരുതുന്നു. പെരുവണ്ണാമൂഴി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ബാബു തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: ശാന്ത. മക്കള്‍: സാബു, സാലു, സന്തോഷ്, സരണ്‍.