ജനവിരുദ്ധ നയങ്ങൾക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ചക്കിട്ടപാറയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ സായാഹ്നം


പേരാമ്പ്ര: ചക്കിട്ടപാറയിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം നടത്തി. കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയായിരുന്നു ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രതിഷേധം.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്‌ ഉദ്ഘാടനം ചെയ്തു. പെരിഞ്ചരി കുഞ്ഞമ്മദ് അധ്യക്ഷനായി. മൂസ്സ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പി.കെ.യൂസഫ്, വി.കെ.ഹസ്സൻ കുട്ടി, എം.കെ.നൗഷാദ്, എം.പി.അബ്ദുറഹിമാൻ, കെ.പി.കുഞ്ഞിയെദ്, വി.കെ.കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.


ഫോട്ടോ: ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്‌ ഉദ്ഘാടനം ചെയ്യുന്നു.