മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍


പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത് സി.പി.എമ്മാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ടി.പി.നാസര്‍ അധ്യക്ഷനായി.

ആര്‍.കെ.മുനീര്‍, ടി.കെ.ഇബ്രാഹിം, വി.പി.റിയാസ് സലാം, വി.വി.ഇബ്രാഹിം മാസ്റ്റര്‍, എം.ടി.ഹമീദ്, ഹാരിസ് ചാലിക്കര, എം.ഗഫൂര്‍, അന്‍വര്‍ഷാ, കെ.അബ്ദുറഹിമാന്‍, എ.എന്‍.റസാഖ് മാസ്റ്റര്‍, റഫീഖ് ചാലിക്കര, ആര്‍.ഷഹീര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി.ഹാരിസ് സ്വാഗതവും പി.കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.

മെയ് 23 ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.