മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന സമാപന സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം


മേപ്പയൂർ: മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാതല സംഗമങ്ങളുടെ സമാപന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം. മേപ്പയ്യൂർ പഞ്ചായത്തിലെ 13 ശാഖകളിൽ നിന്നും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശാഖകളിൽ പ്രത്യേക പ്രവർത്തക കൺവെൻഷനുകൾ ചേരാൻ ലീഗ് തീരുമാനിച്ചു.

മേപ്പയ്യൂർ എ.വി സൗധത്തിൽ ചേർന്ന പഞ്ചായത്ത് തല മുസ്ലിം ലീഗ് നേതൃസംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. കെ.എം.കുഞ്ഞമ്മത് മദനി അധ്യക്ഷനായി. ടി.കെ.എ.ലത്തീഫ്, ശിഹാബ് കന്നാട്ടി, എം.എം.അഷറഫ്, കെ.എം.എ.അസീസ്,അൻവർ കുന്നങ്ങാത്ത് എന്നിവർ സംസാരിച്ചു.


ഫോട്ടോ: മേപ്പയ്യൂർ എ.വി സൗധത്തിൽ ചേർന്ന പഞ്ചായത്ത് തല മുസ്ലിം ലീഗ് നേതൃസംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.