മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; നൊച്ചാടും മേപ്പയ്യൂരും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് മുസ്ലീം ലീഗ്
പേരാമ്പ്ര: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നൊച്ചാടും മേപ്പയൂരിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകരായ ടി സ്റ്റസെതൽവാദ്, ആർ ബി.ശ്രീകുമാർ എന്നിവരെയും ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് വംശഹത്യയിൽ സത്യം വിളിച്ചുപറഞ്ഞ് ഇരകൾക്കൊപ്പം നീതിക്ക് വേണ്ടി നിലകൊണ്ട മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റിന്റെ പേരിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ട സി.പി.എം ഇതിൽനിന്ന് പിറകോട്ടു പോയത് ബി.ജെ.പിയെ പ്രീണിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ പാർട്ടി പത്രത്തിൽ ലേഖനമെഴുതി കണ്ണിൽപൊടിയിടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി. പി നാസർ അധ്യക്ഷത വഹിച്ചു. എസ്. കെ. അസ്സൈനാർ, ടി. കെ. ഇബ്രാഹിം,സി.മമ്മു, എൻ. നാസർ, ടി.എം ഹമീദ്, സി.അബ്ദുള്ള, സി.അബ്ദുറഹ്മാൻ, ജാഫർ ചേനോളി, കെ. പി.അബ്ദുള്ള, കെ. അബുബക്കർ, ഷാമിൽ കെ.എം, കെ ആഷിക്, റഫീഖ്ചാലിക്കര, ഹാരിസ് കെ. പി. കെ, ടി. പി അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. പി ഹാരിസ് സ്വാഗതവും പി. കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ അബ്ദുറഹിമാൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി എം.എം അഷറഫ്, വനിതാ ലീഗ് മണ്ഡലം ജന:സെക്രട്ടറി ഷർമിന കോമത്ത്, എം.കെ ഫസലുറഹ്മാൻ, അൻവർ കന്നങ്ങാത്ത് എന്നിസംസാരിച്ചു. പ്രതിഷേധ സായാഹ്നത്തിന്,കെ.പി കുഞ്ഞബ്ദുള്ള,ഇസ്മായിൽ കീഴ്പോട്ട്, ഐ.ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, കെ ലബീബ് അഷറഫ്, പി.കെ അബ്ദുള്ള, കീഴ്പോട്ട് മൊയ്തി, പി.പി.സി മൊയതി, കെ.പി ഇബ്രാഹിം, ഫൈസൽ ചാവട്ട്, ഇബ്രാഹിം വടക്കുമ്പാട്ട്, ടി.കെ അബ്ദുറഹിമാൻ, അമ്മത് കീഴ്പോട്ട്, ടി.കെ ഷരീഫ്, പി.ടി ഷാഫി എന്നിവർ നേതൃത്വം നൽകി.