കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല; ഇരുപത്തിയാറുകാരൻ കുത്തേറ്റ് മരിച്ചു


കണ്ണൂർ: കണ്ണൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ് മരിച്ചത്. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് വിഷ്ണുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാർ വിഷ്ണുവിനെ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ഇരിട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണപ്പെടുകയായിരുന്നു.ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടത്തിയ ആളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു എന്നാണ് വിവരം.

Summary: A twenty-six-year-old man was stabbed to death