വാല്യക്കോട് മുളിയങ്ങലില്‍ അപകടങ്ങള്‍ തുടര്‍കഥ; കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്


പേരാമ്പ്ര: വാല്യക്കോട് മുളിയങ്ങല്‍ റോഡില്‍ വീണ്ടും കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. ഈ റൂട്ടില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. ഇന്ന് രാവിലെഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

 

വാല്യക്കോട് മുളിയങ്ങല്‍ റോഡില്‍ വാല്യക്കോടിന് സമീപം നടു മൂലക്കും പനിച്ചിക്കുന്നിനും ഇടയിലാണ് അപകടം. കെ എല്‍ 11 എബി 97 നമ്പര്‍ ആള്‍ട്ടോ കറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തലകീഴായി കനാലിലേക്ക് പതിക്കുകയായിരുന്നു.

കോഴിമുക്ക് സ്വദേശി തോട്ടത്തില്‍ സനൂജ് (40) ആണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

 

കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.