വേനലില്‍ തളരുന്ന പക്ഷികള്‍ക്കായ്; എം.എസ്.എഫ്.ഹരിത കമ്മിറ്റി നടപ്പാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയ്ക്ക് കീഴ്പ്പയ്യൂരില്‍ തുടക്കമായി


മേപ്പയ്യൂര്‍: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊടും വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് നീര്‍ക്കുടം സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.കെ ഹൈറുന്നിസ അധ്യക്ഷയായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ഷഹനാസ്, ജുവൈരിയ, സലീമ എന്നിവര്‍ സസാരിച്ചു.