തിരുവള്ളൂർ വള്ളിയാട് എം.എൽ.പി സ്കൂളിൽ പുതിയ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാഫി പറമ്പിൽ എം.പി


തിരുവള്ളൂർ: വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

2023 – 24 വർഷത്തെ എൽ.എസ്.എസ് വിജയി അദീല റഹ്മ സി.എച്ച്, സ്കൂൾ പാചക തൊഴിലാളി ശോഭ.ടി എന്നിവരെ ചടങ്ങിൽ ആദച്ചു. കിച്ചൺ കിറ്റ് സമർപ്പണം, രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം, സ്കൂൾതല വിജയികൾക്കുള്ള മൊമെന്റോ വിതരണം എന്നിവയും നടന്നു.

പി.ടി.എ പ്രസിഡണ്ട് മനീഷ് തയ്യിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.
തോടന്നൂർ ഉപജില്ല ഓഫീസർ വിനോദ്.എം മുഖ്യതിഥി ആയിരുന്നു. രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Summary: MP Shafi Parampil inaugurated the new kitchen-cum-store at Tiruvallur Palliyat MLP School.