പിഴയടച്ച് ഊരാമെന്ന് കരുതണ്ട, പോലീസ് ചെക്കിങ്ങില്‍ വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഇനി പെടും
കോഴിക്കോട്: വാഹന പരിശോധനയില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്.
കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും ഇനി ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്, എന്നാല്‍ ഇനി പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കും.
റദ്ദാക്കിയ ശേഷവും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
summary: if you don’t stop the vehicle during the police check, you will be pay fine