ബൈക്കിന് കുറുകേ തെരുവുനായ ചാടി; പേരാമ്പ്ര സ്വദേശിയായ അമ്മയ്ക്കും മകനും പരിക്ക്


പേരാമ്പ്ര: കുറ്റ്യാടിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അമ്മക്കും മകനും പരിക്ക്. പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മല്ലികയുടെ തലയ്ക്കാണ് പരിക്ക്. കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മല്ലികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുറ്റ്യാടി വലിയപാലത്തുവെച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവുനായ് ചാടുകയും ബൈക്ക് മറിഞ്ഞ് ഇരുവരും വീഴുകയുമായിരുന്നു.