ചേമഞ്ചേരി തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍


ചേമഞ്ചേരി: തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മാവിളി പ്രജിത്തിന്റെ ഭാര്യ ധന്യ (32), ഒന്നര വയസുള്ള മകള്‍ തീര്‍ത്ഥ എന്നിവരാണ് മരിച്ചത്.

വീട്ടിലെ പതിനഞ്ച് മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂക്കാട് സ്വദേശിനിയാണ് മരണപ്പെട്ട ധന്യ.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ ഗ്രേഡ് ASTO പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ, ഹേമന്ത്.ബി, അരുണ്‍.എസ്, ഷിജു.ടി.പി, ശ്രീരാഗ്, റിനീഷ്.പി.കെ, ബിബിന്‍, ഹോംഗാര്‍ഡ് മാരായ സോമകുമാര്‍, ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.