മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായ കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു
കൂത്താളി: മൂരികുത്തി കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായിരുന്നു.
ഭാര്യ: മറിയം. മക്കള്‍: അബ്ദുള്‍ സമദ്, ഡോ. അഷ്‌റഫ് പി, സലീമ, സക്കീന, നജ്മ. മരുമക്കള്‍: സുമയ്യ, അബ്ദുള്‍ റസാഖ് (തുറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), ലിന്‍ഷ, സഹദത്ത്, പരേതനായ മജീദ്.
സഹോദരങ്ങള്‍: കല്ലറ അമ്മദ് ഹാജി, അബ്ദുള്ള, ഖദീജ, പരേതരായ ഷുക്കൂര്‍, ആലി.
സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1മണിയോടെ കൈപ്പുറം പള്ളി ഖബര്‍സ്ഥാനിയില്‍.