മൂടാടി വെളളറക്കാട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
മൂടാടി: വെളളറക്കാട് മൂടാടി സൗത്ത് എല്‍.പി സ്‌കൂളിന് സമീപം കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവം.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊടുവള്ളി സ്വദേശികളാണെന്നാണ് വിവരം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അമിതവേഗതയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഈ കാര്‍ എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഈ കാറിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. ഈ അപത്തിനിടെയാണ് ബൈക്കുകളും അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ബൈക്ക് യാത്രികര്‍ക്ക് കാര്യമായ പരിക്കില്ല.
അപകടം നടന്നതിന് പിന്നാലെ തന്നെ രണ്ട് കാറുകളും ക്രെയിന്‍ ഉപയോഗിച്ച് ദേശീയപാതയില്‍ നിന്നും മാറ്റി. കൊടുവള്ളി സ്വദേശികള്‍ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം.
Summary: Moodadi Vellarakad accident involving two bikes and cars