മൂടാടി വെള്ളറക്കാട് കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം


[top 1]

മൂടാടി: മൂടാടിയില്‍ കാറുകളും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് 12.30 യോടെയാണ് സംഭവം. കാസര്‍ഗോഡേയ്ക്ക് പോവുകയായിരുന്ന വെള്ള സ്വിഫ്റ്റ് കാര്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാറിനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകില്‍ വരികയായിരുന്ന ലോറി ഈ കാറിനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കാസര്‍ഗോഡ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിലെ ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാറിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയിലാണുള്ളത്.