വടകര സ്വദേശിയുടെ കാറിൽ നിന്നും പണവും രേഖകളും കവർന്നു; രണ്ട് കുട്ടികളുൾപ്പടെ മൂന്നുപേർ പിടിയിൽ


കോഴിക്കോട്: വടകര സ്വദേശിയുടെ കാറില്‍ നിന്ന് പണവും രേഖകളും കവര്‍ന്ന സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വെസ്റ്റ് ഹില്‍ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് പിടിയിലായത്. വടകര സ്വദേശി റയീസിൻ്റെ കാറിൽ നിന്നാണ് പണവും രേഖകളും കവർന്നത്.

ഇന്നലെ വൈകിട്ട് റയീസ് കോഴിക്കോട് ബീച്ച്‌ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. കാറിന്റെ ഡോര്‍ തുറന്ന് അതില്‍ നിന്നും പണവും പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് മുതലായ വിലകൂടിയ രേഖകളും സൂരജും സംഘവും മോഷ്ടിക്കുകയായിരുന്നു.

മുഖ്യ പ്രതിയായ സൂരജ് കോഴിക്കോട് കസബ, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ഫാറൂഖ്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കളവ്, കവര്‍ച്ച കേസുകളില്‍ പ്രതിയാണ്.

Summary: Money and documents were stolen from the car of a native of Vadakara; Three people, including two children, have been arrested