കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി
പയ്യോളി: കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ്(22) നെ എറണാകുളത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവാവിനെ തിരികെ കൊണ്ടുവരാനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ കണ്ണൂരിൽ ജോലി ആവശ്യത്തിനായി പോയ ആദർശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് എറണാകുളത്തുള്ളതായി റെയിൽവേ പോലീസിൽ നിന്നും വിവരം ലഭിക്കുന്നതെന്ന് ബന്ധു പറഞ്ഞു.