സംസ്ഥാനത്ത് പാല്‍വിലയിലെ വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍; പാലുത്പന്നങ്ങള്‍ക്കും വിലയേറും


തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വിലയില്‍ ഇന്ന് മുതല്‍ തൊട്ടാല്‍ പൊള്ളുന്ന വര്‍ധനവ്. ലിറ്ററിന് ആറുരൂപ നിരക്കിലാണ് മില്‍പാലിന് വില വര്‍ധിച്ചിരിക്കുന്നത്.

പാലിന്റെ പുതുക്കിയ വിലവിവരം:

ഹോമജിനൈഡ്സ് ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (കടും നീല) – 26

ഹോമജിനൈഡ്സ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലി ലിറ്റര്‍ (വെള്ളക്കവര്‍) – 28

ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (മഞ്ഞക്കവര്‍) – 24

സ്റ്റാന്റേര്‍ഡൈസ്ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (പച്ചക്കവര്‍) 29

വര്‍ധിപ്പിക്കുന്ന ആറുരൂപയില്‍ 5.03 രൂപ ക്ഷീരകര്‍ഷകരുടെ വിഹിതമാണ്. തൈര് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.