വിവാഹ വീട്ടിൽ പോയിട്ട് മടങ്ങിയെത്തിയില്ല; കോഴിക്കോട് ഡ്രൈനേജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ മധ്യവയ്സ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Description: Middle-aged man found dead in Kozhikode drainage