ചെമ്മരത്തൂരില്‍ കനാലില്‍ വീണ മധ്യവയസ്‌കന്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍
ചെമ്മരത്തൂര്‍: വടകര-മാഹി കനാലില്‍ വീണ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു. ചെമ്മരത്തൂര്‍ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാര്‍ (50) ആണ് മരിച്ചത്. കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഇന്ന് ഉച്ചയോടെയാണ് ഇയാളെ വീണ നിലയില്‍ നാട്ടുകാര്‍ കണ്ടത്.
ഇന്ന് പുലർച്ചെ ആറ് മണിയോടെ വീട്ടിൽ നിന്നും അജിത് ഓട്ടോറിക്ഷയുമായി ഇറങ്ങിയിരുന്നു. ഉച്ചയോടെ കനാലിന് സമീപം ഓട്ടോറിക്ഷ ഏറെ നേരം നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ്
അജിത്തിനെ കനാലില്‍ വീണ നിലയില്‍ കണ്ടത്.

നാട്ടുകാര്‍ ഉടന്‍ തന്നെ വടകര അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന സ്ഥലത്തെത്തി ഡിങ്കി ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഇയാളെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആംബുലൻസിൽ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഓട്ടോയിൽ നിന്നും ഇയാളുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിട്ടുണ്ട്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്.
Description: Middle-aged man dies after falling into canal in Chemmarathur