മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി: പുതിയ ഭാരവാഹികളെ അറിയാം


മേപ്പയ്യൂർ: മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗം വി.കെ.ഇസ്മായിൽ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി മുഹമ്മദ്‌ ദാരിമി അധ്യക്ഷനായി. മുദരിബ് ശാക്കിർ യമാനി ജനറൽ ടോക് അവതരിപ്പിച്ചു.

മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷൻ പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി എം.കെ.ജാഫർ, കെ.അബ്ദുള്ള, പി.എം.അസൈനാർ മുസ്ല്യാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ്ല്യാർ സ്വാഗതവും കെ.നിസാർ റഹ്‍മാനി നന്ദിയും പറഞ്ഞു. ജനറൽ ബോഡിയോഗത്തിൽ 2022-23 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വി.കെ.ഇസ്മായിൽ മന്നാനി (പ്രസിഡന്റ്),റഫീഖ് ഫൈസി, അദ്ഹം അശ്അരി (വൈസ് പ്രസിഡന്റ്), ആലക്കാട്ട് അഹമ്മദ് മുസ്ല്യാർ (ജനറൽ സെക്രട്ടറി), കെ.നിസാർ റഹ്‌മാനി, നുഹ്മാൻ ശിബ്‌ലി ഹുദവി (ജോയിന്റ് സെക്രട്ടറി), വള്ളിൽ അബ്ദുൽ വഹാബ് (ട്രഷറർ), അഹമ്മദ് മുഹ് യുദ്ദീൻ ദാരിമി (പരീക്ഷാ ബോർഡ് ചെർമാൻ), അസ്‌കർ മൗലവി (വൈസ് ചെയർമാൻ), ഇ.കെ.ഇർഷാദ് ദാരിമി (ഐ.ടി കോ-ഓർഡിനേറ്റർ), റംഷാദ് കീഴ്പ്പയ്യൂർ (എസ്.ബി.വി ചെയർ), ശാഹിദ് തിരുവള്ളൂർ (എസ്.ബി.വി കൺവീനർ), സിറാജ് കൽപ്പത്തൂർ (സുപ്രഭാതം കോ-ഓർഡിനേറ്റർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.


ഫോട്ടോ: മേപ്പയ്യൂർ റൈഞ്ച് ജനറൽ ബോഡി യോഗത്തിൽ മുഫത്തിശ് എം.പി മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു.