മേപ്പയ്യൂരില്‍ പൊതു പ്രവര്‍ത്തകന്‍ പി.എം കുഞ്ഞമ്മദ് അന്തരിച്ചു


മേപ്പയ്യൂര്‍: സലഫിയ്യ അസോസിയേഷന്‍ മുന്‍ ഭാരവാഹിയും, മഞ്ഞക്കുളം സലഫി മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റും, ജെ.എം അറബിക് സ്‌കൂള്‍ എളമ്പിലാട് മുന്‍ സെക്രട്ടറിയും, പൊതു പ്രവര്‍ത്തകനുമായ പി.എം കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഉപ്പ: മേപ്പയ്യൂരിലെ ആദ്യകാല വ്യാപാരിയായ പി.എം അബ്ദുള്ള. ഉമ്മ: കദീശ. ഭാര്യ: ആമിന. മക്കള്‍:എം.പി അനസ്(അധ്യാപകന്‍, നൊച്ചാട് എച്ച്.എസ്.എസ്), അനീസ(ഒമാന്‍), അന്‍സാര്‍(ഒമാന്‍).

മരുമക്കള്‍:അഫ്‌സാന(അധ്യാപിക, വി.ഇ.എം.യു.പി സ്‌കൂള്‍ മേപ്പയ്യൂര്‍), ഡോ:സാജിദ്(ഒമാന്‍), സഞ്ചു ജോഷില. സഹോദരങ്ങള്‍:പി.എം മൊയ്തി,അബ്ദുറഹിമാന്‍, യൂസുഫ്, ബീവി, ആമിന, ഫാത്തിമ, ജമീല, റസിയ.

മയ്യിത്ത് നിസ്‌ക്കാരം: ഇന്ന് വൈകീട്ട് 5.30 ന് എളമ്പിലാട് ജുമാ മസ്ജിദില്‍.