മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എല്‍.ജെ.ഡി കുറ്റപ്പെടുത്തി.

എല്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബാലന്‍ പുത്തന്‍പുരയില്‍, നിഷാദ് പൊന്നങ്കണ്ടി, ടി.കെ.കുമാരന്‍, സുരേഷ് മങ്ങാട്ടുമ്മല്‍, കെ.എം.ഭാസ്‌കരന്‍, സതീഷ് പത്മാലയം എന്നിവര്‍ സംസാരിച്ചു.

നിഷാദ് പൊന്നങ്കണ്ടി (പ്രസിഡന്റ്), കെ.എം.ഭാസ്‌കരന്‍ (വൈസ് പ്രസിഡന്റ്), സുരേഷ് മങ്ങാട്ടുമ്മല്‍ (സെക്രട്ടറി), സതീഷ് പത്മാലയം (ജോയിന്റ് സെക്രട്ടറി), സൂപ്പി ഏരത്ത്കണ്ടി (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.