വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ? മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഒഴിവുണ്ട്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്.

വൊക്കേഷണല്‍ ടീച്ചര്‍( അഗ്രികള്‍ച്ചര്‍) വിഭാഗത്തിലാണ് ഒഴിവ്. താല്‍ക്കാലികമായാണ് നിയമനം. ആഗസ്റ്റ് 27ന് ശനിയാഴ്ചയാണ് അഭിമുഖം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

summary: meppayyur GVHSS, VHSE teacher vacancy