നാടാകെ ആഘോഷ ലഹരിയിലേക്ക്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറഉത്സവം കൊടിയേറി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ആയമഠത്തില്‍ മുരളീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടന്നു.

ഇന്നും നാളെയും ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ദുര്‍ഗ്ഗാദേവിക്ക് പൂജകള്‍, ഗുളികന് നൈവേദ്യം എന്നിവയും ഫെബ്രുവരി 27 ന് വിശേഷാല്‍ പൂജകള്‍, ദീപാരാധന, നട്ടത്തിറ എന്നിവയും കരോക്കെ ഗാനമേളയും ഉണ്ടാകും.

28ന് കാലത്ത് മുതല്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ക്ക് പുറമേ കലശപൂജ , മലയര്‍ കളി, ഇളനീര്‍ വെയ്പ്, ദീപാരാധന, തിരുവായുധം എഴുന്നള്ളത്ത്, തണ്ടാന്റെ തിരുകലശം വരവ്, വെള്ളാട്ടം, വെള്ളകെട്ട്, പരദേവതയുടെ തിറ തുടര്‍ന്ന് മാര്‍ച്ച് 1 ന് രാവിലെ വാളകം കൂടുന്നു. ഉത്സവദിവസം പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകും.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് സി.എം ബാബു, സെക്രട്ടറി സുരേഷ് ആര്‍, രക്ഷാധികാരികളായ ടി.എ നാരായണന്‍ നമ്പ്യാര്‍, എ രാഘവന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, ഗിരീഷ് വി.വി, സുരേഷ് ബാബു കെ.കെ, രാമചന്ദ്രന്‍ എ.ടി, പി.പി രാമദാസന്‍, പി.സി ബാലകൃഷ്ണന്‍ നായര്‍, പാലയുള്ളതില്‍ ചന്ദ്രന്‍, ടി.എം ഗോവിന്ദന്‍, കെ.സി.കെ കൃഷണന്‍, പ്രമോദ് നാരായണന്‍, രവീന്ദ്രന്‍ കെ.കെ, വിജയന്‍ എടവത്ത്, പി.വി നാരായണന്‍ നായര്‍, കൂനിയത്ത് ബാലകൃഷ്ണന്‍ കിടാവ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.