നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മുസ്‌ലീം ലീഗ് നേതാവുമായ മേപ്പയ്യൂര്‍ വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂര്‍: നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും, ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റും, ശാഖാ മുസ്‌ലിം ലീഗ് മുന്‍പ്രസിഡന്റും പൗരപ്രധാനിയുമായിരുന്ന വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: നഫീസ. മക്കള്‍: റിയാസ് (കുവൈത്ത്), സറീന, ഫിറോസ്(ഖത്തര്‍), സിറാജ്(ഖത്തര്‍). മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍(അധ്യാപിക അരിക്കുളം എല്‍.പി സ്‌കൂള്‍), യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങള്‍, ഷനീന പേരാമ്പ്ര.

സഹോദരങ്ങള്‍: വി.സി കുഞ്ഞിമൊയ്തീന്‍, വി.സി അബ്ദുറഹിമാന്‍(ഖത്തര്‍ കെ.എം.സി.സി മുന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയില്‍, കദീശ കുന്നോത്ത്, കുഞ്ഞാമിന ഇയ്യഞ്ചേരി, നബീസ മുള്ളങ്കുനി, സൈനബ പൊറ്റോല്‍.