വീട് നിര്‍മ്മാണത്തിനായുള്ള അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം; മേപ്പയൂരില്‍ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ നടത്തി
മേപ്പയൂര്‍: വീട് നിര്‍മ്മാണ അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്‍പിലാണ് ധര്‍ണാ സമരം നടത്തിയത്.
ധര്‍ണ്ണാ സമരം ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എരവത്ത് അധ്യക്ഷനായി. എം.എം അഷറഫ്, ശ്രീനിലയം വിജയന്‍, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍, കെ.കെ റഫീഖ്, അല്‍ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
കെ ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞു.