തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ കായലാട് കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായലാട് കുന്നുമ്മല്‍ ബാലകൃഷ്ണന്‍
മരിച്ചു. അന്‍പത് വയസ്സായിരുന്നു. ഇന്നലെ രാവിലെ സമീപത്തെ ഒരു വീട്ടില്‍ തെങ്ങില്‍ കയറുന്നതിനിടെ തെങ്ങില്‍ നിന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംംഭവിക്കുകയായിരുന്നു.
അമ്മ: ലക്ഷ്മി അമ്മ, അച്ഛന്‍: പരേതനായ അപ്പുക്കുട്ടി നമ്പ്യാര്‍. ഭാര്യ: പരേതയായ പ്രമീള.
മക്കള്‍: ആര്യ, അമൃത. മരുമകന്‍: പ്രവീണ്‍ ആവള.സഹോദരന്‍: ഗംഗാധരന്‍.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കരിക്കും.