ഇനി യാത്ര പുതുപാതയില്‍; മേപ്പയ്യൂര്‍ ജനകീയമുക്കിലെ കല്ലായിപ്പാറ-മാരാത്ത് റോഡ് നാട്ടുകാര്‍ക്കായി തുറന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയമുക്കില്‍ പുതുതായി നിര്‍മ്മിച്ച കല്ലായിപ്പാറ-മാരാത്ത് റോഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ 4,87,165 രൂപ വകയിരുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ വി.പി അധ്യക്ഷത വഹിച്ചു. കെ.എം വിനോദന്‍, മനോഹരന്‍, കെ.എം രവീന്ദ്രന്‍, സുഷേണന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ രതീഷ് സ്വാഗതവും യശോദ മാരാത്ത് നന്ദിയും പറഞ്ഞു.