ഇടിക്കൂട്ടിലും കരുത്തു തെളിയിച്ചു; ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി മേമുണ്ട സ്കൂൾ


വടകര: കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആറ് ഗോൾഡ് മെഡലും, ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റ് നേടിയാണ് മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

13 പോയിൻ്റ് നേടിയ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയും രണ്ടാം സ്ഥാനവും, 10 പോയിൻ്റ് നേടിയ ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂർ മൂന്നാം സ്ഥാനവും നേടി.

ആറ് സ്വർണ്ണവും, ഒരു വെങ്കലവും നേടി മേമുണ്ടയിലെ ഏഴ് വിദ്യാർത്ഥികളാണ് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. സ്വർണ്ണ മെഡൽ നേടിയ പ്ലസ്ടു വിദ്യാർത്ഥികളായ ആരോമൽ രാംദാസ്, മുഹമ്മദ് നഹദ്, അസിൻ.എ.എം, എന്നിവരും പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിഹ ഷെറിൻ, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹംദ സുബൈർ, ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തനയ് മാനസ് എന്നിവർ സ്വർണ്ണ മെഡലും, പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നന്ദന എസ് വെങ്കല മെഡലും നേടി.

മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മത്സരിച്ച് ഓവറോൾ കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും പിടിഎ യും, മാനേജ്മെൻ്റും ചേർന്ന് അഭിനന്ദിച്ചു.

Summary: Proved strong even in the storm; Memunda School emerged overall champions in the District School Karate Championship