ആതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന വടകര താഴെഅങ്ങാടിയിലെ ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്


വടകര: വടകര താഴെഅങ്ങാടിയിലെ ആസ്ഥാന വൈദ്യരായി അതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്. പ്രിയപ്പെട്ട ഡോക്ടറുടെ സ്മരണകൾ നിറഞ്ഞ സദസ്സിലേക്ക് ഒരു നാടാകെ ഒഴുകിയെത്തി. വടകര എം.യു.എം ഹയർ സെക്കന്റെറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം.സി വടരെ ഉദ്ഘാടനം ചെയ്തു.

പ്രൊഫസർ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫസർ പി.വി.അബ്ദുള്ള, നഗരസഭ കൗൺസിലർ പി.എസ്.ഹക്കീം, താജുദ്ധീൻ വടകര, പി.ടി.കെ അഹമ്മദ്, കീർത്തി ജീവരാജ്, ഹൈദ്രോസ് തങ്ങൾ, മുക്കോലക്കൽ ഹംസ ഹാജി, അശ്രഫ് മാസ്റ്റർ, സവാദ് വടകര, മഷൂദ്.കെ.പി എന്നിവർ സംസാരിച്ചു.

ഡോക്ടർ കെ.ഇബ്രാഹിമിൻ്റെ മക്കളായ മുഹമ്മദ് ഷരീഫ്.ഇ, ഷഹർബാനു കുറ്റ്യാടി, സുമയ്യ ഇ, തുടങ്ങിയവർ പങ്കെടുത്തു.
പ്രൊഫസർ സി.കെ.അബ്ദുൽ ഖാദർ സ്വാഗതവും കെ. മൊയ്തു മാസ്റ്റർ നന്ദിയും പറഞ്ഞു.