ഉത്രാടദിനത്തില്‍ ജ്ഞാനോദയയുടെ ഓണാഘോഷത്തിന് നിറംപകര്‍ന്ന് കൈതക്കലില്‍ പ്രദേശവാസികളായ 60 പേര്‍ അണിനിരന്ന മെഗാ തിരുവാതിര; വീഡിയോ കാണാം


പേരാമ്പ്ര: കൈതക്കലില്‍ ജ്ഞാനോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പുളിക്കൂല്‍ പൊയിലിന്റെ ഓണം 2022 ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പ്രദേശവാസികളായ അറുപത് സ്ത്രീകള്‍ അണിനിരന്ന മെഗാതിരുവാതിര. പുളിക്കൂല്‍പൊയിലിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.

കോവിഡിന് മുമ്പും ഇവിടെ ഓണാഘോഷങ്ങള്‍ക്ക് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും മെഗാ തിരുവാതിര ആദ്യമായാണ്. പ്രദേശവാസികള്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരുവാതിര പരിശീലിച്ചത്. ഉത്രാടദിനത്തില്‍ വൈകുന്നേരം നടന്ന മെഗാതിരുവാതിര കാണാന്‍ നിരവധി പേരാണ് സ്ഥലത്തെത്തിയത്.

ഓണാഘോഷങ്ങളുടെ ഭാഗമായി സൈബര്‍ ലോകം നാം അറിയേണ്ടത് എന്ന വിഷയത്തില്‍ കേരളപൊലീസ് സൈബര്‍ സെല്‍ വിഭാഗത്തിലെ രഗീഷ് കടവത്ത് നേതൃത്വം നല്‍കിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.

തിരുവോണദിനത്തില്‍ രാവിലെ ഒമ്പതുമണിമുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.