മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയില്‍ പ്രായമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
ശമ്പളം: 1455 (ദിവസവേതനം). ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 21 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലിയിലുള്ളവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മന്റ് ഓഫിസര്‍ അറിയിച്ചു.
Description: Medical Officer Recruitment: Applications invited