രക്തപരിശോധനയും മരുന്ന് വിതരണവും; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി മേപ്പയ്യൂരില്‍ മെഡിക്കല്‍ ക്യാമ്പ്
മേപ്പയൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മേലടി ഐ.സി.ഡി.എസും സംയുക്തമായി ഗര്‍ഭിണികള്‍ കുട്ടികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ രക്ത പരിശോധന മരുന്നുവിതരണം എന്നിവ നടത്തി.
ക്യാമ്പ് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിക്രം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സതീഷ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന എന്നിവര്‍ സംസാരിച്ചു. ഡോ.നജില വിലാസിനി ഷീബ ലജിമോള്‍, സനിത അക്ഷയ എന്നിവര്‍ നേതൃത്വം നല്‍കി.