മാധ്യമം, സമൂഹം, ജനാധിപത്യം; സി.പി.ഐ.എം ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിൽ സെമിനാർ സംഘടിപ്പിച്ചു


വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമം, സമൂഹം, ജനാധിപത്യം എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. വടകര നോർത്ത് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ജിനേഷ്കുമാർ എരമരം വിഷയാവതരണം നടത്തി.

ലോക്കൽ സെകട്ടറി കെ.സി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.രാഗേഷ്, വി.സി.ലീല, എം.രജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വേദിയിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുത്തു കൊണ്ട് കലാപരിപാടികൾ അരങ്ങേറി.

സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് ജില്ലാസമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കും. ജില്ലാ സമ്മേളനത്തിൽ 500-ലധികം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് 31-ന് പകൽ മൂന്നിന് വടകര നാരായണ നഗറിൽ ജില്ലയിലെ 16 ഏരിയയിൽനിന്നുള്ള റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയുമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

Summary: Media, Society and Democracy; A seminar was organized in Vadakara as part of CPIM district conference