പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു


പേരാമ്പ്ര: വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

ഭാര്യമാര്‍: സഫിയ, സുബൈദ. മക്കള്‍: സുഹാനസുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി. സഹോദരങ്ങള്‍: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.