പയ്യോളി തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്.
ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിന്റെ മുമ്പിലും പിന്നിലും വാതിലുകളുണ്ട്. ടെറസിലൂടെയാണ് മോഷ്ടാവ് ഉള്ളിലേക്ക് കടന്നതെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Summary: Massive theft in Payyoli Tachankunn; The wiring cables of the houses were stolen