കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടിത്തം; കട പൂർണ്ണമായും കത്തി നശിച്ചു
കോഴിക്കോട്: ആക്രിക്കടയിൽ വൻ തീപിടിത്തം. പെരുമണ്ണയിൽ മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു.
പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.