ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം; ടയര്‍ കടയ്ക്കും ഫര്‍ണിച്ചര്‍ കടയ്ക്കും തീ പിടിച്ചു


ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം. ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിലും പഴയ ടയര്‍ സൂക്ഷിക്കുന്ന ഇടത്തുമാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീ പൂര്‍ണമായും അണക്കാനുള്ള ശ്രമത്തിലാണ്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ നടത്തി തടയുകയായിരുന്നു.


ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.