ഉത്സവ ലഹരിയില്‍ നാട്; മരുതേരി മാടത്തുംചാല്‍ കാവ് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി


പേരാമ്പ്ര: ഏപ്രില്‍ ഏഴിന് നടക്കുന്ന മരുതേരി മാടത്തുംചാല്‍ കാവ് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറ്റി. തറോല്‍ ശശി, എന്‍ പി ശശി, ടി പത്മനാഭന്‍, എം.കെ രാജന്‍, എം.കെ ദിവാകരന്‍, എം.കെ കുഞ്ഞിക്കണ്ണന്‍, പി രാഗേഷ്, ഞാണിയമ്പത്ത് ശശി, പി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

ഏപ്രില്‍ ഏഴിന് രാവിലെ ആറിന് മഹാഗണപതി ഹോമം. ഏഴിന് വിശേഷാല്‍ പൂജകള്‍. വൈകുന്നേരം ആറിന് ദീപാരാധന. ഏഴിന് പരദേവതാ വെള്ളാട്ടം. രാത്രി 8.30ന് കരിയാത്തന്‍ വെള്ളാട്ടം. രാത്രി പത്തിന് സ്റ്റേജ് ഷോ. രാത്രി 12 മുതല്‍ വിവിധ തിറകള്‍ എന്നിവ നടക്കും.