അധ്യാപകർ, വോളിബോൾ കോച്ച് അടക്കം നിരവധി ഒഴിവുകള്‍; മിനി ജോബ് ഫെയർ 19ന്


കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്‌ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡൊമസ്റ്റിക് വോയിസ് (മലയാളം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

ഡിഗ്രി, ബി.എഡ് (സോഷ്യൽ സയൻസ്, മാത്സ്, ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടർ), കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Description: Many vacancies including teachers, volleyball coach; Mini Job Fair on 19